Caption
പത്തനംതിട്ട : രണ്ടാം പിണറായി സർക്കാരിന്റെ പൂർണ ബജറ്റ് അവതരിപ്പിക്കുമ്പോൾ ജില്ലയും പ്രതീക്ഷയിലാണ്. ജില്ലാ ആസ്ഥാനമുൾപ്പടെയുള്ള നഗരങ്ങളുടെ മുഖച്ഛായ മാറ്റാൻ കഴിയുന്നരീതിയിലുള്ള അടിസ്ഥാന വികസനം, കൂടുതൽ തൊഴിൽ അവസരങ്ങൾ, സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ, വ്യവസായരംഗത്തെ മുന്നേറ്റം, കർഷകർക്ക് അനുകൂലമായ പുതിയ പദ്ധതികൾ, ദുരന്ത നിവാരണ സംവിധാനങ്ങളും ക്രമീകരണങ്ങളും വർധിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ജില്ല പ്രതീക്ഷിക്കുന്നത്.
റബ്ബർ കർഷകർ സർക്കാരിന്റെ ഭാഗത്തുനിന്ന് ആശ്വാസ നടപടികളും അപ്പർ കുട്ടനാട്ടിൽ ഉൾപ്പെടെ നെൽക്കൃഷിക്ക് സബ്‌സിഡിയും അനുബന്ധസഹായവും വെള്ളപ്പൊക്ക ഭീഷണി തടയുന്നതിനുള്ള പദ്ധതികളും ജില്ലയിൽ ആവശ്യമാണ്. െഎ.ടി.പാർക്ക് പോലുള്ളവ ജില്ലയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുന്നവയാണ്.
ശബരിമല ഇടത്താവളങ്ങളുടെ വികസനം, കോന്നി മെഡിക്കൽ കോളേജിന്റെയും പത്തനംതിട്ട ജനറൽ ആശുപത്രിയുടെയും വികസനം എന്നിവയ്ക്കൊക്കെ സഹായം പ്രതീക്ഷിക്കുന്നു. വർഷങ്ങളായി ജില്ല ഉറ്റുനോക്കുന്ന ശബരി റെയിൽപ്പാതയുടെ സർവേയ്ക്കുൾപ്പെടെ ബജറ്റിൽ നീക്കിയിരിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
തിരുവല്ല പഴയ വാക്ക്
എം.സി.റോഡിലെ മുത്തൂർ ഫ്ലൈ ഓവർ
കാഞ്ഞിരത്തുംമൂട്-ചാത്തങ്കരി-മണക്ക് ആശുപത്രി റോഡ് ബി.എം.ബി.സി. നവീകരണം
ടി.കെ. റോഡിലെ വീതികുറഞ്ഞ കറ്റോട് പാലം പുതുക്കിപ്പണിയൽ
തിരുവല്ല വിദ്യാഭ്യാസ കോംപ്ലക്സ്
മന്നംകരച്ചിറ പാലം.
ആറന്മുള പഴയവാക്ക്
ആറന്മുള വനിതാ ക്രാഫ്റ്റ്സ് വില്ലേജ്
കോഴഞ്ചേരി റിങ് റോഡ്
പത്തനംതിട്ട സിവിൽ സ്റ്റേഷന് പുതിയ കെട്ടിടം
വലഞ്ചുഴി ടൂറിസം പദ്ധതി
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആകാശനടപ്പാത
പമ്പ-അച്ചൻകോവിൽ ഹെറിറ്റേജ് പദ്ധതി
വയറപ്പുഴ പാലം
പോളച്ചിറ ടൂറിസം
ആറന്മുള ഹെറിറ്റേജ് മ്യൂസിയം.
അടൂർ
റാന്നി
കോന്നി
പ്രതീക്ഷ
കോൺകോട് പാലം പണി
പുളിക്കീഴ് റൈസ് പാർക്ക്
പുതിയ സബ് ട്രഷറി
മുത്തൂർ ഫ്ലൈഓവർ
പബ്ലിക് സ്റ്റേഡിയം വികസനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..