• റാന്നി വൈക്കം ഗവ. യു.പി. സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം പ്രമോദ് നാരായണൻ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
റാന്നി : വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവനശീലവും വളർത്താൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന് റാന്നി വൈക്കം ഗവ. യു.പി. സ്കൂളിൽ തുടക്കമായി. അഞ്ചാംക്ലാസിലെ 20 വിദ്യാർഥികളെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഉദ്ഘാടനം പ്രമോദ് നാരായണൻ എം.എൽ.എ. നിർവഹിച്ചു. റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് കെ.ആർ. പ്രകാശ് അധ്യക്ഷതവഹിച്ചു. ഹരിത ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കേരള കോൺഗ്രസ് യൂത്ത് പഴവങ്ങാടി മണ്ഡലം അംഗങ്ങൾ കുട്ടികൾക്ക് നൽകിയ യൂണിഫോം ആലിച്ചൻ ആറൊന്നിൽ വിതരണംചെയ്തു. ഷാജി എ.സലാം, മേരി തോമസ്, റെജി തോമസ്, കെ.എസ്. ലത, ദിവ്യ ശശിധരൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..