അടൂർ മണ്ഡലം: ബജറ്റിൽ 100 രൂപ ടോക്കൺ അനുവദിച്ച പദ്ധതികൾ


Caption

(ബ്രാക്കറ്റിൽ അടങ്കൽ തുക, കോടിയിൽ)

ചിരണിക്കൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് (10 കോടി).

അടൂർ സാംസ്കാരിക സമുച്ചയം (അഞ്ച്).

നെല്ലിമുകൾ-തെങ്ങമം-വെള്ളച്ചിറ-ആനയടി റോഡ്(10).

അടൂർ കോർട്ട് കോംപ്ലക്സ് രണ്ടാംഘട്ടം (7.5)

പറക്കോട്-ഐവർകാല റോഡ് (7.4).

ഹോളിക്രോസ്-ആനന്ദപ്പള്ളി റോഡ്(എട്ട്).

കൊടുമൺ സ്റ്റേഡിയം, അനുബന്ധ കായികവിദ്യാലയം(10).

പന്തളം സബ് ട്രഷറി(3.3).

പന്തളം എ.ഇ.ഒ. ഓഫീസ്(2.3).

പൂഴിക്കാട് ചിറമുടിച്ചിറ ടൂറിസം(2.5).

പന്തളം പി.ഡബ്ള്യു.ഡി. അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് (രണ്ട്).

കാച്ചുവയൽ-ആനന്ദപ്പള്ളി റോഡ് (4.5).

കൊടുമൺ മുല്ലോട്ട് ഡാം(3.5).

കൊടുമൺ അങ്ങാടിക്കൽ റോഡ്(എട്ട്).

പന്തളം സബ് രജിസ്ട്രാർ ഓഫീസ്(3.3).

ആതിരമല ടൂറിസം(നാല് കോടി).ആവർത്തനപദ്ധതികളിൽ പ്രതീക്ഷയോടെ പന്തളം

പന്തളം : മുമ്പ് പല ബജറ്റിലും ഉൾപ്പെട്ടിട്ടുള്ള പദ്ധതികളാണ് ഇക്കുറിയും പന്തളത്തിനുള്ളത്. ഇതിൽ ഉടൻ നടക്കുമെന്ന് പ്രതീക്ഷയുള്ളതാണ് ഫുട് ഓവർബ്രിഡ്ജ് എന്ന പദ്ധതി. മൂന്നരക്കോടിയാണ് ഇതിനായി വകകൊള്ളിച്ചിട്ടുള്ളത്. പന്തളം സബ് ട്രഷറി, പന്തളം എ.ഇ.ഒ. ഓഫീസ്, പൂഴിക്കാട് ചിറമുടി ടൂറിസം, പന്തളം എസ്.ആർ.ഒ. കെട്ടിടം പദ്ധതികൾ ഇത്തവണയുമുണ്ട്.

ആതിരമല ടൂറിസം

പന്തളത്തിന് ഇത്തവണ പുതുതായുള്ളത് കുരമ്പാലയിലെ ആതിരമല ടൂറിസം പദ്ധതിയാണ്. നാലുകോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. ദൂരക്കാഴ്ച ആസ്വദിക്കാൻ പറ്റിയ ഒരിടമാണിത് ആതിരമല. സമീപപ്രദേശങ്ങളായ കുരമ്പാല, പന്തളം, തട്ടയിൽ, അടൂർ, കോന്നി, ഇലവുംതിട്ട തുടങ്ങിയ സ്ഥലങ്ങളും പന്തളത്തിന്റെ നെല്ലറയായി വിശേഷിപ്പിക്കുന്ന കരിങ്ങാലി പാടശേഖരവും വലിയതോടും മലമുകളിൽനിന്ന് കാണാം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..