അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ വേദിയിൽ സ്ഥാപിക്കാനുള്ള ഭദ്രദീപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ആൽമാവ് ജങ്ഷൻ എൻ.എസ്.എസ്. കരയോഗത്തിൽ സ്വീകരണം നൽകിയപ്പോൾ
പുല്ലാട് : അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ വേദിയിൽ സ്ഥാപിക്കാനുള്ള ഭദ്രദീപവും വഹിച്ചുകൊണ്ട് പന്മന ആശ്രമത്തിൽനിന്നുള്ള ഘോഷയാത്രയ്ക്ക് പുല്ലാട്ട് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി.
നെല്ലിക്കലിൽ ദേവീക്ഷേത്ര ഭരണസമിതി, കോയിപ്രം എൻ.എസ്.എസ്.കരയോഗം, നെല്ലിക്കൽ എൻ.എസ്.എസ്.കരയോഗം, തട്ടയ്ക്കാട് പാർഥസാരഥി എൻ.എസ്.എസ്.കരയോഗം, തട്ടേക്കാട് എൻ.എസ്.എസ്. കരയോഗം, മലനട ശ്രീരാമകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗം, വള്ളക്കടവ് അഖിലകേരള വിശ്വകർമ മഹാസഭ, എസ്.എൻ.ഡി.പി.യോഗം കടപ്ര, മന്ദിരംപടി, എസ്.എൻ.ഡി.പി. യോഗം പുല്ലാട് ശാഖ, ചേന്നംകുഴി കേരള വിശ്വകർമ മഹാസഭ ശാഖ, പുല്ലാട് പടിഞ്ഞാറ്റേതിൽ ദേവീക്ഷേത്രം, പുരയിടത്തുംകാവ് ശ്രീധർമശാസ്താ ക്ഷേത്ര ഉപദേശക സമിതി, ശ്രീരാമകൃഷ്ണ എൻ.എസ്.എസ്.കരയോഗം, കെ.പി.എം.എസ്.ശാഖ, ചാലുവാതുക്കൽ വിളക്കിത്തല നായർ സമാജം, പുല്ലാട് വടക്കേകവല എൻ.എസ്.എസ്. കരയോഗം, ഭഗവതികാവ് ദേവീക്ഷേത്രം, എസ്.എൻ.ഡി.പി. ശാഖാമന്ദിരം, കുളത്തുങ്കൽ ജങ്ഷനിൽ പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂർത്തി ക്ഷേത്രം, പര്യാരത്ത് ദേവീക്ഷേത്രം, എൻ.എസ്.എസ്.കരയോഗം, ആൽമാവ് ജങ്ഷനിൽ വേലൻ സർവീസ് സൊസൈറ്റി എന്നിവിടങ്ങളിലും ഘോഷയാത്രയെ സ്വീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..