• പുല്ലാട് എസ്.വി.എച്ച്. സ്കൂൾ കനാൽപ്പാലംമുതൽ തിരുവല്ല-കോഴഞ്ചേരി സംസ്ഥാനപാതവരെയുള്ള റോഡ് കാടുമൂടിയനിലയിൽ
പുല്ലാട് : എസ്.വി.എച്ച്. സ്കൂൾ കനാൽപ്പാലംമുതൽ തിരുവല്ല-കോഴഞ്ചേരി സംസ്ഥാനപാതവരെയുള്ള കനാൽപ്പാലം റോഡ് കാടുമൂടി കിടക്കുന്നു. ഒന്നര കിലോമീറ്റർ ദൂരമുള്ള കനാൽത്തിട്ടവഴിയുള്ള ഈ റോഡിലേക്ക് ഒരാൾപ്പൊക്കത്തിൽ ഇരുവശത്തുനിന്നും കാട് റോഡിലേക്ക് വളർന്ന് നിൽക്കുകയാണ്.
പുല്ലാട് ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ടി.കെ.റോഡിലേക്ക് ഈ റോഡിൽക്കൂടി എത്താം. ചെറിയ വാഹനങ്ങൾ ധാരാളമായി ഈ വഴി ഉപയോഗപ്പെടുത്തുന്നുണ്ട്. കാട് മൂടിക്കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ വൻതോതിൽ ഇറച്ചിമാലിന്യം ഉൾപ്പെടെയുള്ളവ കനാലിൽ തള്ളുന്നത് പതിവാണ്.
റോഡിന് ഇരുവശത്തുമുള്ള കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം കനാലിലേക്ക് തള്ളുന്നതിനെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..