വള്ളിക്കോട് : പഞ്ചായത്തിലെ പാടശേഖരങ്ങളിൽ മകരക്കൊയ്ത്ത് തുടങ്ങി. അപ്പൻ കുട്ടനാട് കഴിഞ്ഞാൽ കൂടുതൽ നെൽകൃഷിയുള്ള സ്ഥലമാണ് ഇവിടം. 150 ഹെക്ടർ പാടശേഖരത്താണ് നെൽകൃഷിയുള്ളത്.
ഒൻപത് പാടശേഖരങ്ങളായിട്ടാണ് കൃഷി. നടുവത്തൊടിയിൽ 25 ഹെക്ടറും തലച്ചേമ്പിൽ 24 ഹെക്ടറും തട്ടയിൽ 12 ഹെക്ടറും അട്ടതഴയിൽ എട്ട് ഹെക്ടറും നരിക്കുഴിയിൽ 15 ഹെക്ടറും വേട്ടാകുളത്ത് 35 ഹെക്ടറും കൊല്ലായിൽ 25 ഹെക്ടറും കാരുവേലിൽ ആറ് ഹെക്ടറും പാടശേഖരമുണ്ട്. ഇവിടെനിന്ന് കൊയ്തെടുക്കുന്ന നെല്ല് സിവിൽ സപ്ലൈസ് വകുപ്പിന് നൽകും. ഈ വർഷം 500 ടണ്ണിന്റെ നെല്ലാണ് പ്രതീക്ഷിക്കുന്നത്. ഉമ ഇനത്തിലുള്ള നെല്ലാണ് വിതച്ചിരിക്കുന്നത്. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അധ്യക്ഷത വഹിച്ചു. നീതു ചാർളി, റോബിൻ പീറ്റർ, ജി.സുഭാഷ്, കെ.ആർ.പ്രമോദ്, പ്രസന്നകുമാരി, ജി.ലക്ഷ്മി, വി.ഷിജുകുമാർ, രഞ്ജിത്ത് കുമാർ, വിശ്വനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..