പുല്ലാട് ഗവ.മോഡൽ യു.പി.സ്കൂളിൽ പഠനോപകരണങ്ങളുടെ വിതരണം കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ ഉദ്ഘാടനം ചെയ്യുന്നു
പുല്ലാട് : ഗവ. മോഡൽ യു.പി.സ്കൂളിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 17 വാർഡുകളിൽനിന്നുളള 60 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഒരുജോഡി മേശയും കസേരയുമാണ് നൽകിയത്. ഗവ. ന്യൂ എൽ.പി.എസ്. പുല്ലാട്, ഗവ.എൽ.പി.എസ്. പൂവത്തൂർ, ഗവ.യു.പി.എസ്. പുല്ലാട്, ഗവ. മോഡൽ യു.പി.എസ്. പുല്ലാട് എന്നീ നാല് സ്കൂളുകൾക്ക് ഓരോ ജോഡി ഡെസ്കും െബഞ്ചും ചടങ്ങിൽ വിതരണം ചെയ്തു.
പഞ്ചായത്തംഗങ്ങളായ ജോൺസൺ തോമസ്, പി.എം. റോസ, ലിജോയ് കുന്നപ്പുഴ, ബിജു വർക്കി, സുജാത, അനില കുമാരി, പ്രഥമാധ്യാപിക ബിന്ദു പട്ടേരിൽ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..