പുല്ലാട് : ഭഗവതികാവ് ഭദ്രകാളിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം 18മുതൽ 25വരെ നടക്കും. 18-ന് 5.30-ന് ഗണപതിഹോമം, 8.25-നും ഒൻപതിനും മധ്യേ ക്ഷേത്രംതന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്. വൈകീട്ട് 7.30-ന് വിഘ്നേശ്വര ഭജൻസ്, പുല്ലാട് അവതരിപ്പിക്കുന്ന ഭജൻസ്, 10-ന് പടയണി. 19-ന് 9.30 മുതൽ നാരായണീയ പാരായണം.
20-ന് 9.30-ന് നാരായണീയ പാരായണം, ശ്രീധർമശാസ്താ നാരായണീയ സമിതി, കുറുങ്ങഴക്കാവ്. രാത്രി എട്ടിന് ന്യത്തനൃത്യങ്ങൾ. 21-ന് 9.30-ന് നാരായണീയ പാരായണം, രാത്രി എട്ടിന് നാടൻപാട്ടും ദ്യശ്യാവിഷ്കാരവും. 23-ന് രാത്രി എട്ടിന് പ്രഭാഷണം. 10-ന് പടയണി. 25-ന് ഉച്ചയ്ക്ക് ഒരുമണിക്ക് മഹാപ്രസാദമൂട്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..