പുല്ലാട് വടക്കേക്കവലയിൽ കൂട്ടിയിടിച്ച് കീഴ്‌മേൽ മറിഞ്ഞ കാർ
പുല്ലാട് : കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരു കാർ കീഴ്‌മേൽ മറിഞ്ഞു. കാർ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെ പുല്ലാടുനിന്നു മല്ലപ്പള്ളി ഭാഗത്തേക്ക് യാത്രചെയ്ത വാളക്കുഴി സ്വദേശി സാബു വർഗീസും സുഹൃത്തും സഞ്ചരിച്ച കാറും, മുട്ടുമണ്ണിൽനിന്നു ചെറുകോൽപ്പുഴ ഭാഗത്തേക്ക് സഞ്ചരിച്ച വടശ്ശേരിക്കര സ്വദേശി അജസും, അമ്മയും സഹോദരനും സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സാബു വർഗീസ് സഞ്ചരിച്ച കാർ കീഴ്‌മേൽ മറിഞ്ഞു. യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്നു പുല്ലാട് വടക്കേക്കവലയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കോയിപ്രം പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പൊളിഞ്ഞുകിടന്ന റോഡിൽ ടാറിങ് കഴിഞ്ഞതോടുകൂടി അമിത വേഗത്തിലാണ് വാഹനങ്ങൾ ജങ്ഷനിലേക്കെത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..