കാർഷിക യന്ത്രവത്‌കരണ പരിശീലനം


1 min read
Read later
Print
Share

പുല്ലാട് : കാർഷിക യന്ത്രവത്‌കരണ പരിശീലനസെമിനാർ കൃഷിവകുപ്പ് അസി. എക്സി.എൻജിനീയർ ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോയിപ്രം കൃഷിഓഫീസർ സൂസൻ തോമസ് ക്ളാസുകൾ എടുത്തു.

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും കേരള കാർഷിക വികസനക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കാർഷിക യന്ത്രവത്കരണ ഉപ പദ്ധതി.

കാടുവെട്ട് യന്ത്രം, പവർ ടില്ലർ, നടീൽ യന്ത്രം, ട്രാക്ടർ, കൊയ്ത്തുമെതിയെന്ത്രം തുടങ്ങി വിവിധ തരത്തിലുള്ള യന്ത്രങ്ങൾ വാങ്ങുന്നതിന് വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 50 ശതമാനംവരെ സബ്സിഡി ലഭിക്കുന്നു. കൃഷിയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 40 ശതമാനവും ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് 80 ശതമാനവും സാമ്പത്തികാനുകൂല്യം ലഭിക്കും.

ഗ്രാമീണ സംരംഭകർ, കർഷകർ, കർഷകരുടെ സ്വയംസഹായസംഘങ്ങൾ, കാർഷിക ഉത്പാദക സംഘങ്ങൾ, കർഷകരുടെ സഹകരണ സംഘങ്ങൾ തുടങ്ങിയ ഗുണഭോക്താക്കൾക്ക് പദ്ധതി നിബന്ധനകൾക്കനുസരിച്ച് സബ്സിഡിക്ക് അർഹതയുണ്ടായിരിക്കും. സെമിനാറിൽ കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, ഇരവിപേരൂർ, പുറമറ്റം, അയിരൂർ എന്നീ ആറ് പഞ്ചായത്തുകളിൽനിന്ന്‌ രജിസ്റ്റർ ചെയ്ത 50 ആളുകൾ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..