പുല്ലാട് : ശ്രീവിവേകാനന്ദ ഹൈസ്കൂളിലെ സ്ഥാപക അനുസ്മരണം, വാർഷികം, യാത്രയയപ്പ് സമ്മേളനം സിനിമാ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് പി.ജി.അനിൽകുമാർ അധ്യക്ഷനായിരുന്നു. രാവിലെ സ്കൂൾമാനേജർ ലളിതാ ഗോപിനാഥ് പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ തിരുവല്ല ശ്രീരാമകൃഷ്ണമഠം അധ്യക്ഷൻ സ്വാമി നിർവിണ്ണാനന്ദ അനുഗ്രഹപ്രഭാഷണവും സ്കൂൾ സ്ഥാപകൻ വൈദ്യൻ എൻ.നാരായണപ്പണിക്കർ അനുസ്മരണ പ്രഭാഷണം പാലേമാട് ശ്രീവിവേകാനന്ദ പഠനകേന്ദ്രം ഫൗണ്ടേഷൻ ചെയർമാൻ കെ.ആർ.ഭാസ്കരപിള്ളയും നടത്തി. ഈ വർഷം സർവീസിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകൻ എസ്.രമേഷ്, അധ്യാപികമാരായ ആർ.ജയ, ബി.ദേവജ, ഓഫീസ് സ്റ്റാഫ് കെ.പി.പ്രസന്നകുമാർ എന്നിവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നൽകി. കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കെ.അജിത, അധ്യാപക പ്രതിനിധി സുധീർ ചന്ദ്രൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സി.ബി.അഭിലാഷ്, വിദ്യാർഥി പ്രതിനിധി ശ്രീലക്ഷ്മി എസ്.പണിക്കർ എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് പൂർവവിദ്യാർഥികളായ അഭിജിത്ത് മനോജ്, അരുൺ പുല്ലാട് എന്നിവരുടെ മിമിക്സും ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..