പുല്ലാട് : കോയിപ്രത്തെ ഐരാക്കാവിൽ മോഷ്ടാക്കളും സമൂഹവിരുദ്ധരും വിലസുന്നു. പ്രായമായവർ താമസിക്കുന്നതും അടച്ചിട്ടിരിക്കുന്ന വീടുകളുമാണ് മോഷ്ടാക്കൾ കുത്തിത്തുറക്കുന്നത്. കഴിഞ്ഞ ദിവസം പുന്നക്കൽ പരേതനായ സൈമണിന്റെ വീട്ടിൽ മോഷണം നടന്നു. മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീടിനുള്ളിലെ എല്ലാ പൂട്ടുകളും പൊളിച്ചു. വീട്ടുടമസ്ഥൻ വിദേശത്തായതിനാൽ നഷ്ടം കണക്കാക്കിയിട്ടില്ല. പരിസരത്തെ റബ്ബർ തോട്ടം കേന്ദ്രീകരിച്ച് മദ്യപാനവും അനാശ്യാസപ്രവർത്തനവും നടക്കുന്നതായും രാത്രി വൈകി അപരിചിതർ പ്രദേശങ്ങളിൽ വന്നുപോകുന്നതായും നാട്ടുകാർ പറഞ്ഞു. ഐരാക്കാവ് പ്രസന്നന്റെ പാവൽ കൃഷി കഴിഞ്ഞയിടെ സമൂഹവിരുദ്ധർ നശിപ്പിച്ചു. പോലീസിന്റെ ശ്രദ്ധ പതിക്കാത്ത സ്ഥലമായതിനാൽ മോഷ്ടാക്കൾക്ക് യഥേഷ്ടം വിഹരിക്കാവുന്ന അവസ്ഥയാണ്. രാത്രി പട്രോളിങ് വേണമെന്ന് ഐരാക്കാവ് റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..