പുല്ലാട് : കൃഷിവകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിപ്രകാരം കോയിപ്രം ബ്ലോക്കിലെ കൃഷിഭവൻ പരിധിയിൽ കൂൺഗ്രാമം പദ്ധതി നടപ്പാക്കുന്നു. 100 കൂൺ ബഡ്ഡുള്ള ഒരു യൂണിറ്റിന് 40 ശതമാനം സബ്സിഡി, വൻകിട യൂണിറ്റ്, വിത്തുത്പാദന യൂണിറ്റ്, പാർക്കിങ് യൂണിറ്റ് എന്നിവയ്ക്ക് ഓരോന്നിനും രണ്ട് ലക്ഷം രൂപ വീതം സബ്സിഡി ലഭിക്കും. കമ്പോസ്റ്റ് യൂണിറ്റിന് 50,000 രൂപയും റിസർവേഷൻ യൂണിറ്റിന് ഒരുലക്ഷം രൂപയും സബ്സിഡി കിട്ടും.
മാർച്ച് ആറിനുമുമ്പ് അതത് കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം. കർഷകർക്ക് ആവശ്യമായ പരിശീലനം നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..