• ഏഴംകുളം തൂക്കം കാണാനെത്തിയ ഭക്തർ
ഏഴംകുളം : വ്യത്യസ്തങ്ങളായ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുറകളും ചിട്ടകളും തെറ്റാതെ ഇക്കൊല്ലത്തെ ഏഴംകുളം തൂക്കത്തിന് പരിസമാപ്തി. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച തൂക്കവഴിപാട് ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. 39 കന്നി തൂക്കക്കാർ ഉൾപ്പെടെ 598 തൂക്കക്കാരാണ് തൂക്കവില്ലിലേറിയത്. 199 വളയമാണ് നടന്നത്. വളയക്രമത്തിൽ അപൂർവമായി മാത്രം വരുന്ന ഒന്നാണ് ഒരു വില്ലിൽ ഒരു സമയം മൂന്ന് കുട്ടികളെ എടുത്തു തൂക്കുക എന്നത്. ഇത്തവണ ഏഴു തവണയാണ് മൂന്ന് കുട്ടികളെ തൂക്കക്കാർ ഒരേ സമയം എടുത്ത് തൂക്കവഴിപാട് നടത്തിയത്. കഠിനമായ ചൂടിനെപോലും വകവയ്ക്കാക്കാതെയാണ് പത്ത് കരക്കാരും തൂക്കവില്ല് വലിച്ചത്. ഒറ്റത്തടിയിൽ തീർത്ത 30 അടിയോളം നീളമുള്ള തൂക്കവില്ലിലാണ് തൂക്കം നടക്കുന്നത്. തൂക്കവഴിപാട് കാണാൻ പതിനായിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. ഓർത്തഡോക്‌സ് സഭ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത തൂക്കംകാണാൻ ഏഴംകുളം ദേവീക്ഷേത്രത്തിൽ എത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..