പുല്ലാട് : പുല്ലാട് ജങ്ഷനിലെ ഗതാഗതകുരുക്കിനെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം പുല്ലാട്ട് നടത്തിയ പരിശോധനാ റിപ്പോർട്ട് കോയിപ്രം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഗതാഗത കുരുക്കിനെക്കുറിച്ചുള്ള ‘മാതൃഭൂമി’ വാർത്തയെത്തുടർന്നാണ് നടപടി.
പത്തനംതിട്ട എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എൻ.സി. അജിത്കുമാറിന്റെ നിർദ്ദേശാനുസരണമാണ് പുല്ലാട്ട് പഠനം നടത്തിയത്.
എം.വി.ഐ. പി.വി.അനീഷ് ,എ.എം.വി.ഐ. മാരായ കെ.ജി. സ്വാതിദേവ്, എം. ഷമീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. ഗതാഗത പരിഷ്കരണ കമ്മിറ്റിയോഗം മൂന്നിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരാൻ തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു. കോയിപ്രം എസ്.എച്ച്.ഒ., വ്യാപാരി വ്യവസായികളുടെ പ്രതിനിധികൾ, ഓട്ടോ-ടാക്സി-ഗുഡ്സ് വാഹനങ്ങളുടെ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി, സ്വകാര്യബസ് യൂണിയൻ പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ്, സ്കൂൾ അധികൃതർ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..