പുല്ലാട് : കോയിപ്രം ജൽ ജീവൻ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. പദ്ധതിക്കുവേണ്ടി 2020-21 സാമ്പത്തികവർഷത്തിൽ 2.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിലേക്കാണ് ഈ തുക അനുവദിച്ചിരുന്നത്. പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചും, 603 പുതിയ കണക്ഷനുകൾ നല്കിയുമാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. പമ്പാനദിയിലെ പൂവത്തൂർ കടവിൽനിന്നു വെള്ളം പമ്പ്ചെയ്ത് കാഞ്ഞിരപ്പാറയിലുള്ള പ്രധാന ജലസംഭരണ ടാങ്കിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാത പുതുക്കിപ്പണിയുന്ന സമയത്ത് പുല്ലാട് മുതൽ പുരയിടത്തിൽകാവ് വരെയുള്ള 1.7 കി.മീ ദൂരത്തിൽ പഴയ പൈപ്പ് മാറ്റി പുതിയവ സ്ഥാപിച്ചു. കാഞ്ഞിരപ്പാറയിലുള്ള ജലസംഭരണിയിൽനിന്നു നാല് കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചാണ് കിഴക്കെ വെള്ളിക്കര കോളനിയിൽ വെള്ളം എത്തിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽനിന്നു സാധ്യമായ പരമാവധി കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിലൂടെ കുടിവെള്ള കണക്ഷൻ നല്കുന്നതിനുമാണ് മുൻഗണന നൽകിയിട്ടുള്ളത്. ഇത്തരം പദ്ധതികളിൽ നിന്നുമുള്ള കണക്ഷനുകളാണ് കഴിഞ്ഞ കാലയളവിൽ പ്രധാനമായും നൽകിയിട്ടുള്ളത്. ഇതോടൊപ്പം നിലവിൽ പദ്ധതികളില്ലാത്ത പ്രദേശങ്ങൾക്കായി പുതിയ പദ്ധതികൾ വിഭാവനംചെയ്ത് സർക്കാരിന്റെ അനുമതി ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. കോയിപ്രം ബ്ളോക്കിലെ ജലവിതരണ വകുപ്പ് അസി. എൻജിനീയർ പി.കെ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഒന്നാംഘട്ടം പൂർത്തീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..