പന്തളം : എൻ.എസ്.എസ്. പന്തളം യൂണിയനിലെ കരയോഗങ്ങളിൽപ്പെട്ട എൻ.എസ്.എസ്. സ്‌കൂളുകളിലെ കുട്ടികൾക്കായി നടത്തിയ കരിയർ ഗൈഡൻസ് ക്ലാസിന് മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് നേതൃത്വം നൽകി.
വിദ്യാർഥികൾ പരീക്ഷയെ ഭയംകൂടാതെ നേരിടണമെന്നും പഠനം അനായാസകരമാക്കാൻ ചെറുപ്പംമുതൽ പരിശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നൂറിലധികം കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്തു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ആർ.ഗോപാലകൃഷ്ണപിള്ള, യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, യൂണിയൻ കമ്മിറ്റി യംഗങ്ങളായ എ.കെ.വിജയൻ, സി.ആർ.ചന്ദ്രൻ, അഡ്വ. പി.എൻ.രാമകൃഷ്ണപിള്ള, ആർ.സോമനുണ്ണിത്താൻ, ജി.കുസുമകുമാരി, കെ.മോഹനൻപിള്ള, ജി.ശങ്കരൻ നായർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..