പുല്ലാട് വള്ളിക്കാലായിൽ ഉഷാബാലന്റെ മാടക്കട കുത്തിപ്പൊളിച്ചനിലയിൽ
പുല്ലാട് : വള്ളിക്കാല ജങ്ഷനിൽ പ്രവർത്തിക്കുന്ന മാടക്കട കുത്തിപ്പൊളിച്ച് മോഷണം. തിങ്കളാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് കടയുടമ ഉഷാ ബാലൻ തിരിച്ചറിഞ്ഞത്. സമീപത്തുള്ള സി.വി. മത്തായിയുടെ കടയുടെ താഴ് പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും ശബ്ദംകേട്ട് അടുത്തുള്ള ഫാമിലെ ജീവനക്കാർ ഓടിയെത്തിയതിനാൽ ശ്രമം ഉപേക്ഷിച്ച് രക്ഷപെട്ടു. വെളുപ്പിനെ നാലുമണിയോടെ അടുപ്പിച്ചാണ് രണ്ടുമോഷ്ടാക്കൾ ഒരുബൈക്കിൽ എത്തിയത്.
കടയ്ക്കുള്ളിൽ പെട്ടിയിൽ സൂക്ഷിച്ചിരുന്ന രൂപയും, 50 പാക്കറ്റ് സിഗരറ്റും ഉൾപ്പെടെ 15,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിനുമുമ്പും ഈ കടകളിൽ മോഷണശ്രമം നടന്നിട്ടുണ്ട്. കടയുടമകൾ കോയിപ്രം പോലീസിൽ പരാതി നൽകി. കുറവൻകുഴി, വള്ളിക്കാലവഴി രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ‘വെളുപ്പിനെ മൂന്നുമണി കഴിഞ്ഞ് കോയിപ്രം പോലീസിന്റെ പെട്രോളിങ് വാഹനം അതുവഴി കടന്ന് പോയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടിരുന്നില്ല. കാര്യക്ഷമമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കോയിപ്രം എസ്.എച്ച്.ഒ. സജീഷ് കുമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..