• എസ്.എൻ.ഡി.പി. യോഗം പന്തളം മുടിയൂർക്കോണം 978-ാം നമ്പർശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ കൃഷ്ണശിലാ വിഗ്രഹ പ്രതിഷ്ഠാ സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
പന്തളം : എസ്.എൻ.ഡി.പി. യോഗം പന്തളം മുടിയൂർക്കോണം 978-ാം നമ്പർ ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ കൃഷ്ണശിലാ വിഗ്രഹ പ്രതിഷ്ഠാ സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ജാതി ചിന്തയുണ്ടാകുന്നത് ജാതി വിവേചനത്തിൽ നിന്നാണെന്നും ഒരുകൂട്ടർക്ക് മാത്രം എല്ലാ സഹായങ്ങളും നൽകുമ്പോൾ കിട്ടാതെ നിൽക്കുന്ന വിഭാഗത്തിന് അസംതൃപ്തിയുണ്ടാകുമെന്നും ഇത് ജാതി ചിന്തയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സ്വാമി അസ്പർശാനന്ദ, സ്വാമി ശിവബോധാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ചെയർ പേഴ്‌സൺ സുശീല സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖഅനിൽ, യൂണിയൻ സെക്രട്ടറി ഡോ. എ.വി.ആനന്ദരാജ്, വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ, കൗൺസിലർമാരായ സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, അനിൽ ഐസെറ്റ്, രാജീവ് മങ്ങാരം, എസ്.ആദർശ് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..