ഏഴംകുളം ട്രാഫിക് ജങ്‌ഷനിൽ സിഗ്നലില്ലാതെ വാഹനങ്ങൾ തോന്നിയപോലെ തിരിഞ്ഞുപോകുന്നു
ഏഴംകുളം : ജങ്ഷനിൽ ട്രാഫിക് വിളക്കുകൾ തകരാറിലായിട്ട് ഒരുവർഷം. ഇത്രയും കാലമായിട്ടും ശരിയാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കെ.പി.റോഡും, കൈപ്പട്ടൂർ, ഏനാത്ത് റോഡുകളും ചേരുന്ന ഇവിടെ എപ്പോഴും വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അതിനാൽ ട്രാഫിക് വിളക്ക് അത്യാവശ്യമാണ്. ഗതാഗതനിയന്ത്രണമില്ലാത്തതിനാൽ നാലുവഴിയിൽനിന്നും വരുന്ന വാഹനങ്ങൾ തോന്നുംപോലെയാണ് തിരിഞ്ഞുപോകുന്നത്. ഇത് ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇവിടെ കാൽനടയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചുകടക്കുന്നത്. ടിപ്പർലോറികൾ ധാരാളമായി പോകുന്ന റോഡാണിത്. ട്രാഫിക് വിളക്കില്ലാത്തതിനാൽ കെ.പി.റോഡിൽനിന്ന് വേഗത്തിലെത്തുന്ന ടിപ്പർലോറികൾ വളരെ വേഗത്തിലാണ് ഏനാത്ത്, കൈപ്പട്ടൂർ റോഡുകളിലേക്ക് പ്രവേശിക്കുന്നത്. ഇതും വലിയ അപകടസാധ്യതയാണ്. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും മോട്ടോർവാഹനവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായിട്ടില്ല. ചില രാഷ്ട്രീയപാർട്ടികൾ ഈ വിഷയത്തിൽ പരാതികൾ കൊടുത്തിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..