പുല്ലാട് : കുറുങ്ങഴക്കാവ് ധർമശാസ്താക്ഷേത്രത്തിലെ അഷ്ടബന്ധകലശവും, ഉത്സവവും 15 മുതൽ 26 വരെ നടക്കും. 15-ന് തന്ത്രി കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ 1008 നാളികേരത്തിന്‍റെ ഗണപതി ഹോമത്തോടുകൂടി തുടങ്ങുന്ന ചടങ്ങുകൾ ഏപ്രിൽ അഞ്ചിന് പൈങ്കുനി ഉത്ര മഹോത്സവത്തോടുകൂടി സമാപിക്കും. 15-ന് വൈകീട്ട് 7.30-ന് സനാതനധർമ പ്രഭാഷണ പരമ്പര മാർഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സത്സ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. രാത്രി 9.15-ന് ഭജനാമൃതം. 16-ന് രാത്രി 9.15-ന് കലാവേദിയിൽ കരോക്കെ ഗാനമേള. 17-ന് രാത്രി 9.15-ൽ കലാവേദിയിൽ ശീതങ്കൻതുള്ളൽ.
18-ന് അയ്യപ്പലക്ഷാർച്ചന കണ്ഠര് മോഹനരുടെ കാർമികത്വത്തിൽ. രാത്രി 9.15-ന് സംഗീതനിശ, 19-ന് രാവിലെ 5.30 അഷ്ടബന്ധകലശ പൂജാരംഭം, രാത്രി 9.15-ന് ഹൃദയജപലഹരി. 20-ന് വൈകീട്ട് ആറിന് ധർമശാസ്താവിന് പുഷ്പാഭിഷേകം. 9.15-ന് കലാവേദിയിൽ ഓട്ടൻതുള്ളൽ. 21-ന് രാത്രി 9.15-ന് ക്ലാസിക്കൽ ഡാൻസ്. 22-ന് രാത്രി 9.15-ന് കലാവേദിയിൽ ചാക്യാർകൂത്ത്. 23-ന് രാത്രി 9.15-ന് ഭജൻസ്.
മാർച്ച് 24-ന് 9.45-നും 10.15-നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ അഷ്ടബന്ധകലശം. 11 മണിക്ക് ചേരുന്ന അയ്യപ്പഭക്തസമ്മേളനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.അനന്തഗോപൻ അധ്യക്ഷതവഹിക്കും. എസ്.എസ്.ജീവൻ മുഖ്യപ്രഭാഷണം നടത്തും. നാല് മണിക്ക് അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി പൂർണാമൃതാനന്ദപുരിയുടെ കാർമികത്വത്തിൽ സർവൈശ്വര്യപൂജ. തുടർന്ന് അഭിനേത്രി രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുഡിയും ഡാൻസും. രാത്രി 11-ന് സഹസ്രനീരാജനം കൊളുത്തി ഹരിവരാസനം പാടും. മാർച്ച് 15 മുതൽ 26 വരെ പകൽ സമയങ്ങളിൽ വിവിധ നാരായണീയ സമിതിയുടെ നാരായണീയ പാരായണവും അന്നദാനവും നടക്കും. മാർച്ച് 26-ന് വൈകീട്ട് 7 മണിക്ക് ഉത്സവത്തിന് മുന്നോടിയായി സപ്താഹജ്ഞാന യജ്ഞ ഉദ്ഘാടനവും കലാസന്ധ്യ ഉദ്ഘാടനവും നടക്കും. സപ്താഹജ്ഞാന യജ്ഞ ഉദ്ഘാടനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനും കലാസന്ധ്യ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..