പൗവത്ത് മലനടയിലെ അലങ്കാരഗോപുര സമർപ്പണ ഉദ്ഘാടനം പെരുമ്പുളിക്കൽ താഴേതിൽ ശശീന്ദ്രൻ നിർവഹിക്കുന്നു
പന്തളം : പെരുമ്പുളിക്കൽ പ്രദേശത്തെ അതിപുരാതന കുടുംബമായ വരിക്കോലിൽ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പൗവത്ത് മലനടയയിലെ അലങ്കാരഗോപുരത്തിന്റെയും ക്ഷേത്രത്തിലേക്കുള്ള റോഡിന്റെയും സമർപ്പണം നടത്തി. ദേവഹിതപ്രകാരമാണ് ഗോപുരവും 200 മീറ്റർ നീളത്തിൽ പൂട്ടുകട്ട പതിച്ച റോഡും സംരക്ഷണഭിത്തിയും പണിതത്. തന്ത്രി സി.പി.എസ്. പരമേശ്വരൻ ഭട്ടതിരിയുടെ കാർമികത്വത്തിൽ നടന്ന സമർപ്പണച്ചടങ്ങിൽ പെരുമ്പുളിക്കൽ താഴേതിൽ ശശീന്ദ്രൻ അലങ്കാരഗോപുരം ഉദ്ഘാടനം ചെയ്തു. മേൽശാന്തി ഹരികൃഷ്ണൻ എമ്പ്രാന്തിരി, ശങ്കരൻ പോറ്റി, ക്ഷേത്ര ഭാരവാഹികൾ, താഴത്തേതിൽ കുടുംബാംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. കൗരവരുടെ ജ്യേഷ്ഠനായ സുയോധനനാൽ പ്രതിഷ്ഠിതമായ മലനടയാണെന്നും മലനടയ്ക്ക് ചുറ്റും ദുര്യോധനനും നൂറ്റുവരും ശിവനെ ആരാധിച്ചുകൊണ്ട് ആദൃശ്യരായി നിലകൊള്ളുന്നുവെന്നുമാണ് വിശ്വാസം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..