കൃഷിനാശം വ്യാപകം: കൃഷിനാശം വ്യാപകം


1 min read
Read later
Print
Share

പാടവും കൃഷിയിടവും വരളുന്നു

പൊട്ടിത്തകർന്ന കെ.ഐ.പി.കനാൽ

പന്തളം : വേനൽമഴ പെയ്യാതെ നിൽക്കുമ്പോൾ പന്തളത്ത് കൃഷിയിടവും പാടവും വരണ്ടുണങ്ങുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ലഭിച്ച മഴയാണ് കൃഷി ഉണങ്ങാതിരിക്കാൻ സഹായിച്ചത്. എന്നാൽ, ഈ വർഷം ഇതുവരെ വേനൽമഴ പന്തളത്ത് പെയ്തിട്ടില്ല. കരിങ്ങാലിപ്പാടത്താണ് ഇത്തവണ കൃഷി ഉണങ്ങിക്കൊണ്ടിരിക്കുന്നത്. വാളകത്തിനാൽ പാടത്തെ നെല്ല് കതിരുവന്നത് ഉണങ്ങി നശിച്ചുപോയി. വെള്ളത്തിന്റെ അപര്യാപ്തത കാരണം മിക്ക പാടങ്ങളും വിണ്ടുകീറിക്കിടക്കുകയാണ്.

കരിങ്ങാലിയുടെ ഭാഗമായ മണ്ണിക്കൊല്ല, വാരുകൊല്ല എന്നിവിടങ്ങളിലേക്ക് ചാലിൽനിന്നു വെള്ളം പമ്പുചെയ്ത കയറ്റുന്ന മോട്ടോർ കേടായതിനാൽ പമ്പിങ് മുടങ്ങിയിരിക്കുകയാണ്. ചാലിൽ വെള്ളമുണ്ടെങ്കിലും അടിച്ചുകയറ്റുവാൻ മാർഗമില്ല. വാളകത്തിനാൽ പുഞ്ചയിലും വെള്ളത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ചോർച്ചകാരണം കനാൽവെള്ളം കിട്ടുന്നില്ല

കല്ലട ജലസേചനപദ്ധതിയുടെ കനാൽ വെള്ളം തുറന്നുവിട്ടിട്ടുണ്ടെങ്കിലും ചോർച്ചകാരണം വെള്ളം താഴേക്കെത്തുന്നില്ല.

വർഷങ്ങൾക്കുമുമ്പ് പണിത കനാലിന്റെ പാലമുൾപ്പെടെ തകർന്നുപോയ ഭാഗങ്ങൾ നന്നാക്കാൻ നടപടിയായില്ല. കഴിഞ്ഞ വർഷം കനാലിന്റെ താഴ്ഭാഗം കുറച്ചുദൂരം സിമന്റുതേച്ചതല്ലാതെ ഇളകി തകർന്നുവീഴാറായ ഭാഗമെല്ലാം അതേപോലെ ഇരിക്കുകയാണ്.

പുനരുദ്ധാരണമില്ലാത്ത കനാലിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയാലും ചോർച്ച കാരണം വെള്ളം താഴേക്ക് എത്തുകയില്ല.

അടൂർ, പന്തളം വഴി കടന്ന് കരിങ്ങാലി പാടത്തേക്കുള്ള ഓടയിൽ ചെന്നുചേരുന്ന കെ.ഐ.പി. കനാൽ പണിതതിനുശേഷം തകർന്നുവീണ ഭാഗം നന്നാക്കിയതല്ലാതെ വേണ്ടവിധം പുനരുദ്ധാരണം നടത്തിയിട്ടില്ല.

പണിയിലെ അപാകം മിക്ക കനാൽ പാലങ്ങളും കനാലിന്റെ സംരക്ഷണഭിത്തിയും ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. കുരമ്പാലയിലും പൂഴിക്കാട്ടും മേൽപ്പാലങ്ങൾക്കും തൂണുകൾക്കുമാണ് തകരാർ. തട്ടയിൽ ഭാഗത്ത് സംരക്ഷണഭിത്തി മുഴുവൻ തകർന്നടിഞ്ഞുപോയത് പിന്നീട് നന്നാക്കുകയായിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..