പുല്ലാട് : ദുരന്തം കേട്ടറിഞ്ഞവരെല്ലാം വള്ളിക്കാലായിലെ അപകടസ്ഥലത്തേക്ക് ഒാടിയെത്തി. പക്ഷേ ആർക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല. ഒന്നു നോക്കിയശേഷം എല്ലാവരും മാറിനിന്നു. അത്രയ്ക്ക് ദാരുണമായിരുന്നു ആ കാഴ്ച.
ലോറിയുടെ ബോഡിക്കടിയിൽ അമർന്നിരിക്കുന്ന മെക്കാനിക്ക് സന്തോഷിന്റെ കഴുത്ത് മുതൽ മുളിലേക്കുള്ള ഭാഗം പൂർണമായും ചതഞ്ഞുപോയി. സാധാരണ സ്റ്റാർട്ടാക്കിയാൽ ടിപ്പർ ലോറികളുടെ ഹൈഡ്രോളിക് ഉയർത്താവുന്നതാണ്. എന്നാൽ ഇവിടെ ലോറി സ്റ്റാർട്ടാക്കാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി.
ക്രെയിൻ ഉപയോഗിച്ചിട്ടും ഏറെ പണിപ്പെട്ടാണ് ലോറിയുടെ ബോഡി ഉയർത്താനായത്. അപകടം എങ്ങനെയുണ്ടായെന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഹൈഡ്രോളിക് സംവിധാനത്തിന്റെ ലിവർ തട്ടിപ്പോയതാണോ ബോഡി താഴേക്ക് വരാൻ കാരണമെന്നും സംശയമുണ്ട്. കോയിപ്രം പോലീസ് ഗ്രേഡ് എസ്.ഐ. താഹകുഞ്ഞ്, സി.പി.ഒ.മാരായ പരശുറാം, സുരേഷ്, ശ്രീജിത്ത്,
തിരുവല്ല അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആർ. ബാബു, എ.എസ്.ഒ. സുന്ദരേശൻ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.തുടർച്ചയായ രണ്ടാം ദിവസമാണ് പുല്ലാട്ട് അപകടമരണമുണ്ടാകുന്നത്. വ്യാഴാഴ്ച മുട്ടുമണ്ണിനടുത്ത് ടി.കെ.റോഡിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..