പന്തളം വലിയപാലത്തിന് താഴ്ഭാഗത്തുള്ള ജല അതോറിറ്റിയുടെ പഴയ കിണറും മോട്ടോർപുരയും
പന്തളം : പന്തളത്തിന് പുതിയ കുടിവെള്ളപദ്ധതി ലഭിച്ചപ്പോൾ ലക്ഷങ്ങൾ മുടക്കി പണിത പഴയ കിണറും മോട്ടോർപുരയും ഉപയോഗശൂന്യമായി. ആവശ്യത്തിന് വെള്ളം കിട്ടിക്കൊണ്ടിരുന്ന പന്തളം വലിയപാലത്തിന് താഴ്ഭാഗത്തുള്ള കിണറാണ് ഉപയോഗിക്കാതെകിടന്ന് നശിക്കുന്നത്.
പന്തളത്ത് ആകെയുണ്ടായിരുന്ന കുടിവെള്ളപദ്ധതിയായിരുന്നു വലിയപാലത്തിന് താഴെയുണ്ടായിരുന്നത്.
എൻ.എസ്.എസ്. കോളേജിന് സമീപമുള്ള ടാങ്കിൽ വെള്ളം അടിച്ചുകയറ്റി താഴ്ന്ന പ്രദേശങ്ങളിലേക്ക് വിതരണം നടത്തിയിരുന്നതാണ് ഇത്.
പുതിയ കുടിവെള്ളപദ്ധതി നിലവിൽ വന്നതോടെ ഇവിടെയുണ്ടായിരുന്ന മോട്ടോറുംമറ്റും നീക്കംചെയ്തു.
കിണറും മോട്ടോർപുരയുംമാത്രം അവശേഷിച്ചു. വേനലിന്റെ ആരംഭത്തിൽത്തന്നെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പന്തളം നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിലും ആറ്റുതീരത്തും വെള്ളമെത്തിക്കാൻ ഈ പദ്ധതികൂടി പ്രാവർത്തികമാക്കിയാൽ പ്രയോജനം ചെയ്യുമായിരുന്നു.
നഗരസഭയുടെ കുറച്ച് വാർഡുകളിലേക്കെങ്കിലും മുടക്കമില്ലാതെ വെള്ളം പമ്പുചെയ്യാൻ കഴിയുന്നതാണ് ഈ പദ്ധതി. ശബരിമല തീർഥാടനകാലത്ത് ജലവിതരണം തടസ്സപ്പെടാതിരിക്കാനും ഇത് സഹായകമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..