പന്തളം : പന്തളം മുസ്‌ലിം ജമാഅത്ത് പരിപാലന സമിതി കടയ്ക്കാട് ജുമാ മസ്ജിദ് അങ്കണത്തിൽ ശനിയാഴ്ച മുതൽ പതിനാലാം തീയതി വരെ മതപ്രഭാഷണ പരമ്പര നടത്തും.
എല്ലാദിവസവും വൈകീട്ട് ഏഴുമുതൽ പ്രമുഖ മതപണ്ഡിതരായ മുനീർ ഹുദവി വിളയിൽ, പന്തളം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അമീൻ ഫലാഹി, ഹാഷിം മൗലവി അൽ ഹസനി, എം.എം. ബാബ മൗലവി അങ്കമാലി തുടങ്ങിയവർ മതപ്രഭാഷണത്തിന് നേതൃത്വം നൽകും.
കടക്കാട് മുസ്‌ലിം ജമാഅത്തിൽ അംഗങ്ങളായുള്ള ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികളെ അനുമോദിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..