പന്തളം : മൂത്രസഞ്ചിയിലും കരളിലും മുഴവന്നയാൾ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കുരമ്പാല അശ്വതിഭവനിൽ കൃഷ്ണൻകുട്ടി (62) യാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയ്ക്കും മരുന്നിനും പണമില്ലാതെ ചികിത്സയിൽ കഴിയുന്നത്. മേസ്തിരിപ്പണിക്കാരനാണ് കൃഷ്ണൻകുട്ടി. രോഗം പിടിപെട്ടതിനെത്തുടർന്ന് പണിക്കുപോകാൻ കഴിയാതെയായി. വീടും പട്ടിണിയിലായി.
എപ്പോഴും ഒരാളുടെ സഹായം വേണ്ടതിനാൽ ഭാര്യ ശാന്തമ്മയ്ക്കും പണിക്കുപോകാൻ കഴിയുന്നില്ല. ചികിത്സയ്ക്ക് പണം കണ്ടെത്താൻ ശാന്തമ്മയുടെ പേരിൽ കേരള ബാങ്ക് പഴകുളം ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 403010101002757. ഐ.എഫ്.എസ്.സി. IBKL0339PDC. ഫോൺ: 9207267013.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..