കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ യൂണിറ്റ് വാർഷിക സമ്മേളനം പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീലാ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
പന്തളം : തൊഴിൽ മേഖലയിൽ അന്ധർക്കുള്ള സംവരണം ഉറപ്പാക്കണമെന്ന് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലും ഇത്തരക്കാർക്ക് വേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കണമെന്നും ആവശ്യമുയർന്നു.
പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീലാ സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എഫ്.ബി. ജില്ലാ പ്രസിഡന്റ് എ.അബുബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിബു പി.സ്‌കറിയ, സംസ്ഥാന സെക്രട്ടറി ജയരാജ്, നഗരസഭാ കൗൺസിലർ പി.കെ.പുഷ്പലത, പന്തളം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ആർ.ജെ.പ്രസാദ്, കെ.എഫ്.ബി. ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.ആർ.രാജേഷ്, അബിതാ കബീർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജിബു പി.സ്‌കറിയ(പ്രസി.), സിജു വർഗീസ് തോമസ്(സെക്ര.)എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..