സൗജന്യ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ മേള


1 min read
Read later
Print
Share

ഏഴംകുളം : ഗ്രാമീണമേഖലയിൽ സൗജന്യമായി ഇന്റർനെറ്റ് നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് ഉദ്യമി പ്രകാരമുള്ള ബി.എസ്.എൻ.എൽ. ഫൈബർ കണക്ഷനുകൾക്കായുള്ള മേള മാർച്ച് 14-ന് ഏഴംകുളം ബി.എസ്.എൻ.എൽ. എക്സ്ചേഞ്ചിൽ നടക്കുന്നു. ഈ പദ്ധതിപ്രകാരം ഗ്രാമീണമേഖലയിൽ മോഡവും ഇൻസ്റ്റലേഷൻ ചാർജും തികച്ചും സൗജന്യമായിരിക്കും. വിച്ഛേദിക്കപ്പെട്ട പഴയ ലാൻഡ്‌ ലൈൻ നമ്പരുകൾ സൗജന്യമായി ഫൈബർ കണക്ഷനായി പുനഃസ്ഥാപിക്കാവുന്നതാണ്. നിലവിലുള്ള ലാൻഡ് ലൈൻ നമ്പറുകൾ 1200 രൂപയുടെ ആനുകൂല്യത്തോടെ ഫൈബറിലേക്ക് മാറ്റാവുന്നതാണ്. ഗ്രാമീണ മേഖലയിൽ 399, 1999 എന്നീ സ്പെഷ്യൽ താരിഫുകൾ ലഭ്യമാണ്. പുതിയ മൊബൈൽ കണക്ഷനുകൾ, റീച്ചാർജ് സൗകര്യം എന്നിവയും മേളയിൽ ലഭ്യമാണ്. ഫോൺ: 04734-220200, sdecscado@gmail.com

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..