പുല്ലാട് മാവുട്ടുംപാറ സ്കൂളിന് സമീപം സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പിൽ വെള്ളം പിടിക്കാനായി ബക്കറ്റ് വെച്ചിരിക്കുന്നു
പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഐരാക്കാവ് മാവുട്ടുംപാറ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി. പുറമറ്റം പഞ്ചായത്തിന്റെയും കോയിപ്രത്തിന്റെയും അതിർത്തി പ്രദേശമായതിനാലാണ് ആരും തിരിഞ്ഞു നോക്കാത്തതെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ താമസിക്കുന്ന പത്തോളം കുടുംബങ്ങളാണ് വേനൽക്കാലമായാൽ വെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
മാവുട്ടുംപാറ സ്കൂളിനുസമീപം സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പിൽ പേരിനുമാത്രം ചിലപ്പോൾ വെള്ളം വന്നെങ്കിലായി. പഞ്ചായത്തിലെ കുടിവെള്ളവിതരണ ടാങ്കർലോറിയും ഈ ഭാഗങ്ങളിലെത്താറില്ല.
പ്രദേശവാസികൾ പണം നൽകി ടാങ്കറിൽ വെള്ളം വാങ്ങുകയാണ്.
ജൽജീവൻ പദ്ധതി പ്രകാരം കണക്ഷന് അപേക്ഷ കൊടുത്തു കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടുകഴിഞ്ഞു. പൊതുലൈൻ ഇല്ലാത്തതുകാരണം കണക്ഷൻ തരാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.
പ്രദേശത്തെ കുടിവെള്ളക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് ഐരാക്കാവ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..