Caption
പന്തളം : പാചകവാതകത്തിന് വില കൂട്ടുന്നുവെന്ന് കേട്ടപ്പോൾ സുഭാഷ് കുമാർ ഞെട്ടിയില്ല, കാരണം വീട്ടിലെ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിൽനിന്ന് ലഭിക്കുന്ന പാചകവാതകം ഇപ്പോൾ ഇരട്ടി ഗുണവും ലാഭവുമായി. മാലിന്യസംസ്കരണം മാത്രമല്ല, പാചകവാതകം, ജൈവവളം എന്നീ രണ്ട് ഗുണങ്ങളും അധികമായി ലഭിക്കും. പന്തളം നഗരസഭാ ബൈപ്പാസ് റോഡിലുള്ള ഫ്രൈഡ് ചിക്കൻ സെന്റർ ഉടമകൂടിയാണ് തോന്നല്ലൂർ വാഴയിലേത്ത് സുഭാഷ് കുമാർ. നഗരസഭയിൽനിന്ന് ജൈവമാലിന്യ ശേഖരണം നിർത്തിയതോടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് കരുതി. പക്ഷേ, പ്ലാന്റ് സ്ഥാപിച്ചതോടെ ആ പ്രശ്നംമാറി. ഇപ്പോൾ വീട്ടിലും കടയിലുമായി ഒരുദിവസം ഏഴുകിലോയോളം മാലിന്യം ബയോഗ്യാസ് ആക്കി മാറ്റിയശേഷം ബാക്കി വളമാക്കി കൃഷിയാവശ്യത്തിനായി ഉപയോഗിക്കുകയാണ് സുഭാഷ്.
ഒരുവർഷം മുമ്പാണ് മാലിന്യസംസ്‌കരണത്തിനായി ബയോ-കമ്പോസ്റ്റ് ബിൻ സ്ഥാപിച്ചത്. 10 കിലോഗ്രാം സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റിന് മുപ്പതിനായിരം രൂപയാണ് ചെലവായത്. അത് മുതലായിക്കഴിഞ്ഞുവെന്ന് സുഭാഷ് പറയുന്നു. അത്യാവശ്യം വീട്ടാവശ്യത്തിനുള്ള കൃഷി ചെയ്യുന്നതിനാൽ ജൈവവളത്തിനായി മറ്റെങ്ങും പോകുകയും വേണ്ട. ഇത്തരം സംവിധാനം ഉണ്ടായാൽ മാലിന്യ സംസ്‌കരണം എളുപ്പവും ലളിതവുമായി നടത്താനാകുമെന്നും വില വർധിച്ചുവരുന്ന പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാനുമാകുമെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ സുഭാഷ് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..