ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കടപ്ര ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് അഞ്ചരലക്ഷം രൂപ


1 min read
Read later
Print
Share

പുല്ലാട് കടപ്ര ഗവ. ആയുർവേദ ഡിസ്പെൻസറി

പുല്ലാട് : കടപ്ര ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ അനുവദിച്ചു. ഡിസ്പെൻസറിയുടെ പേര് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റേഴ്സ് എന്ന് പുനർനാമകരണം ചെയ്യും.

അടിസ്ഥാന സൗകര്യങ്ങൾ കൂട്ടുന്നതിനുവേണ്ടിയാണ് തുക വകയിരുത്തിയിട്ടുള്ളത്. ആരോഗ്യകേന്ദ്രത്തിന് അനുവദിച്ച തുക കോയിപ്രം പഞ്ചായത്തിനാണ് കൈമാറുന്നത്.

ആയുഷ് ജില്ലാ മാനേജർ, മെമ്പർ സെക്രട്ടറി എന്നിവർ പദ്ധതി പൂർത്തീകരണത്തിലേക്ക് ഗ്രാമപ്പഞ്ചായത്തിനെ സഹായിക്കും.

തുടർന്നുള്ള ഓരോ വർഷവും 50,000 രൂപ വീതം ഈ പദ്ധതി പ്രകാരം സെന്ററിന് ലഭിക്കും.

യോഗ ഹാൾ, ഫിസിയോതെറാപ്പിക്കുള്ള സ്ഥലം, ഒ.പി. കൗണ്ടർ, സ്വീകരണമുറി, കുറഞ്ഞത് 20 പേർക്കുള്ള കാത്തിരിപ്പുകേന്ദ്രം, സി.എച്ച്.ഒ.യ്ക്ക് കംപ്യൂട്ടർ ഉപയോഗിക്കാനുള്ള മേശയും കസേരയും ഉൾപ്പെട്ട ഓഫീസ് മുറി, ഓഫീസ് ജോലിക്കുള്ള ഫർണിച്ചറുകൾ, ഫാർമസി ആൻഡ് മെഡിസിൻ സ്റ്റോർ, ഭിന്നശേഷിക്കാർക്കുള്ള ശൗചാലയം, ലാബ് ഫെസിലിറ്റി, ബയോ-മെഡിക്കൽ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിങ്, കുടിവെള്ളത്തിനുള്ള സംവിധാനം, ഇലക്ട്രോണിക് ടോക്കൺ മെഷീൻ, ടി.വി., വീൽ ചെയർ, ഇൻവെർട്ടർ, പത്രമാധ്യമങ്ങൾ വെയ്ക്കുന്നതിനുള്ള റാക്ക്, ഔഷധത്തോട്ടം എന്നിവയ്ക്കുവേണ്ടി ഈ തുക ചെലവഴിക്കാം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..