പുല്ലാട് ഗവ.മോഡൽ യു.പി. സ്കൂൾ കുട്ടികൾ പഠനോത്സവത്തോടനുബന്ധിച്ച് നടത്തിയ കലാപരിപാടി
പുല്ലാട് : ഗവ.മോഡൽ യു.പി.സ്കൂൾ നടത്തിയ പഠനോത്സവം കോയിപ്രം പഞ്ചായത്തംഗം സോണി കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾതന്നെ അവതരണം ഏറ്റെടുത്തു.
പഠനോത്സവത്തിന് മുന്നോടിയായി പോസ്റ്റർ നിർമാണം, അറിയിപ്പ് വീഡിയോകൾ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പഠന പ്രവർത്തനങ്ങളുടെയും പഠനകളികളുടെയും പഠനോത്‌പന്നങ്ങളുടെയും അവതരണങ്ങൾ ഉണ്ടായിരുന്നു. പ്രദർശനങ്ങളിലും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നതായി പ്രധാന അധ്യാപിക ബിന്ദു പട്ടേരിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..