പുല്ലാട് : പൊതുമരാമത്തു വകുപ്പ് ഇരവിപേരൂർ ഡിവിഷനിലുള്ള ഐരാക്കാവ്-പുല്ലാട് റോഡിന്റെ മേടെപടി ഭാഗത്ത് പുതുതായി നിർമിച്ച കലുങ്കിന്റെ കോൺക്രീറ്റ് സ്ലാബിനോട് ചേർന്ന ഭാഗം താഴ്ന്ന നിലയിൽ.
മൂന്നിഞ്ചോളം ആഴത്തിൽ റോഡ് താഴ്ന്ന് അപകടാവസ്ഥയിലാണുള്ളത്. ആറുമാസം മുമ്പ് നിർമാണം പൂർത്തിയായ കലുങ്കിന്റെ അപ്രോച്ച് റോഡാണ് ഇത്തരത്തിൽ താഴ്ന്നത്. ടാറിങ് സമയത്ത് വേണ്ടരീതിയിൽ റോഡ് ഉറപ്പിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഇവിടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. റോഡിലെ നിലവിലെ അപകടാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന്
ഐരാക്കാവ് റസിഡന്റ് അസോസിയേഷൻ പ്രസിഡൻറ് ജോൺസൺ കോയിത്തോടത്ത്, സെക്രട്ടറി കെ.എസ്. സതീഷ് എന്നിവർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..