പുല്ലാട് : വള്ളിക്കാല ഗവ ന്യൂ. എൽ.പി. സ്കൂളിന്റെ 62-ാമത് വാർഷികവും, സർവീസിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക ശ്രീദേവിയമ്മയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോയിപ്രം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനി രാജു അധ്യക്ഷയായിരുന്നു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി.എം. വർഗീസ്, ഗ്രാമപ്പഞ്ചായത്ത് അംഗം ജോൺസൺ തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ആർ. അനില, ഷിബു കുന്നപ്പുഴ, വിദ്യാർഥി പ്രതിനിധി ജിഷ്ണു രാജേഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..