നഗരസഭ മാലിന്യശേഖരണം നിർത്തി : വഴിയരികിൽ മാലിന്യം ഉപേക്ഷിച്ച് ജനങ്ങൾ


1 min read
Read later
Print
Share

• എം.സി.റോഡിൽ പന്തളം മണികണ്ഠനാൽത്തറയ്ക്കുസമീപം ഉപേക്ഷിച്ചിരിക്കുന്ന മാലിന്യം

പന്തളം : നഗരസഭ കടകളിൽനിന്നുള്ള മാലിന്യശേഖരണം നിർത്തിയതോടെ മാലിന്യമിടാൻ ഇടമില്ലാത്ത ചില വ്യാപാരികളും വീട്ടുകാരും ഇപ്പോഴും മാലിന്യം ഉപേക്ഷിക്കുന്നത് വഴിയരികിലാണ്. പ്ലാസ്റ്റിക്ക് ചാക്കിലും കവറുകളിലും കെട്ടിവെയ്ക്കുന്ന ഭക്ഷണപദാർത്ഥംപോലുള്ളവ റോഡിലൂടെ നായ്ക്കൾ വലിച്ചിഴയ്ക്കുന്നത് സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. എം.സി.റോഡിൽ പന്തളം മണികണ്ഠനാൽത്തറയ്ക്കുസമീപം ഇത്തരത്തിൽ മാലിന്യംവെയ്ക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. പല സ്ഥലങ്ങളിൽനിന്നും വാഹനത്തിൽ കൊണ്ടുവന്നാണ് ഇവിടെ മാലിന്യം ഉപേക്ഷിക്കുന്നത്. നാലു ദിവസമായി കുന്നുകൂടിക്കിടന്ന മാലിന്യം ശനിയാഴ്ച നഗരസഭതന്നെ നീക്കംചെയ്യുകയായിരുന്നു.

കടകളിലെ മാലിന്യം ചന്തയോടുചേർന്ന സ്ഥലത്ത് ഉപേക്ഷിക്കുകയാണ് വ്യാപാരികളിൽ അധികമാളുകളുംചെയ്യുന്നത്.

രാത്രിസമയത്താണ് ഇത് ഉപേക്ഷിക്കുന്നത്. മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുവാനുള്ള പദ്ധതി നടപ്പാക്കിയാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമാവുകയുള്ളൂ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..