പന്തളം : അടച്ചിട്ടിരുന്ന വീട്ടിൽ അതിക്രമിച്ചുകയറി തീയിട്ട സംഭവത്തിൽ രണ്ടുപേർക്കെതിരേ കേസ്. വീട്ടിൽ താമസിച്ചിരുന്ന, സൂരജിന്റെ സുഹൃത്തുക്കളായ സുനിൽ ഭവനിൽ രാഹുൽ(25), ഇയാളുടെ ബന്ധു അഖിൽ എന്നിവരുടെ പേരിൽ കേസെടുത്തതായി പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ പറഞ്ഞു. ശനിയാഴ്ച വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ യുവാക്കളാണ് മങ്ങാരം പടിഞ്ഞാറ് മുപ്പത്തിയാറുവിളയിൽ അശ്വതി നിവാസിൽ രേഖയുടെ അടച്ചിട്ടിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും തീയിട്ട് നശിപ്പിക്കുകയുംചെയ്തത്. പുറത്ത് കെട്ടിയിട്ടിരുന്ന നായ്ക്കളെ അടിച്ചും കല്ലെറിഞ്ഞും പരിക്കേൽപ്പിച്ചിരുന്നു. രേഖയുടെ മകൻ സൂരജ് മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളും സുഹൃത്തുക്കളും തമ്മിലുള്ള വൈരമാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..