തിരുവല്ല : എം.ജി.സോമൻ ഫൗണ്ടേഷൻ, തിരഞ്ഞെടുത്ത സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വേനലവധി നാടക കളരി ഏപ്രിൽ 10-ന് ആരംഭിക്കും. തിരുവല്ല ഡി.ബി. ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാധ്യക്ഷ അനു ജോർജ് കളരി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 27-ന് സമാപിക്കും. 30-ന് ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ കുട്ടികളുടെ നാടകാവതരണവും തിയേറ്റർ ഉദ്ഘാടനവും നടക്കും. തിരുവല്ല സ്വദേശിയായ വിഖ്യാത ചലച്ചിത്രകാരൻ കെ.ജി.ജോർജിന് ആദരമർപ്പിച്ച് അദ്ദേഹത്തിന്റെ ജന്മമാസമായ മേയിൽ മൂന്നുദിവസം നീളുന്ന ചലച്ചിത്രമേളയും നടത്തും.
ജോർജിന്റെ തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ ഉൾപ്പെടുത്തിയുള്ള മേളയിൽ, അതിലെ അഭിനേതാക്കളെ പങ്കെടുപ്പിച്ചുള്ള സംവാദങ്ങളും പ്രശസ്ത നിരൂപകർ പങ്കെടുത്തുള്ള ആസ്വാദനവും നടത്തും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കും ചലച്ചിത്ര ആസ്വാദകർക്കും പ്രതിനിധികളായി പങ്കെടുക്കാം. ആലോചനായോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി അധ്യക്ഷത വഹിച്ചു. ജോർജ് മാത്യു, എസ്.കൈലാസ്, സാജി സോമൻ, സാജൻ കെ.വർഗീസ്, എസ്.ഡി.വേണുകുമാർ, എം.സലിം, മോഹൻ അയിരൂർ, സജി എം.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..