• ഇടപ്പാവൂർ ഭഗവതിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
റാന്നി : ഇടപ്പാവൂർ ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹം പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി എത്തിച്ചു. യജ്ഞവേദിയിൽ വിഗ്രഹ പ്രതിഷ്ഠയും നടന്നു. തിങ്കളാഴ്ച രാവിലെ 6.35-ന് വനദുർഗാക്ഷേത്രം മേൽശാന്തി രാധാകൃഷ്ണൻ നമ്പൂതിരി യജ്ഞവേദിയിൽ പ്രതിഷ്ഠ നടത്തും. തുടർന്ന് ഭാഗവതപാരായണം ആരംഭിക്കും.
ഞായറാഴ്ച രാവിലെ നടന്ന കലവറ നിറയ്ക്കൽ ചടങ്ങിൽ നിരവധി ഭക്തർ വഴിപാട് സാധനങ്ങൾ, അന്നദാനത്തിന് ആവശ്യമായ സാധനങ്ങൾ എന്നിവ സമർപ്പിച്ചു. തുടർന്ന് ഇടപ്പാവൂർ ശ്രീഭദ്ര നാരായണീയ സമിതിയുടെ നാരായണീയപാരായണം ഉണ്ടായിരുന്നു. വൈകീട്ട് ആറരയോടെയാണ് പുല്ലൂപ്രം ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ആരംഭിച്ചത്. ദീപങ്ങളും താലപ്പൊലിയുമായി നിരവധി ഭക്തർ ഘോഷയാത്രയിൽ പങ്കെടുത്തു. യജ്ഞാചാര്യൻ പാലക്കാട് മേഴത്തൂർ സുദർശനൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..