റാന്നി : വലിയപതാലിൽ ടാപ്പിങ് തൊഴിലാളിയുടെ വീടിന്റെ ഒരുഭാഗം തകർന്നുവീണു. നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിൽ തോമ്പിക്കണ്ടം വലിയപതാൽ മാവുങ്കൽ എം.എ. വിജയന്റെ വീടിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
വീടിന്റെ ശേഷിക്കുന്ന ഭാഗവും ഏതുസമയവും നിലം പതിക്കുന്ന സ്ഥതിയിലാണ്. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചിരുന്നെങ്കിലും വിജയന് വീട് അനുവദിച്ചിരുന്നില്ല. ഇപ്പോൾ കയറി കിടക്കാനിടമില്ലാതെ വലയുകയാണീ കുടുംബം.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടാണ് കിടപ്പുമുറിയുടെ ഭാഗത്തെ മേൽക്കൂരയും ഭിത്തിയുംതകർന്ന് നിലംപതിച്ചത്. വിജയനും മകനും മരുമകളുമാണിവിടെ താമസം. സംഭവസമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടത്തിൽനിന്നും രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂരയുടെ പട്ടിക ദ്രവിച്ചനിലയിലായിരുന്നു.
കൂലിപ്പണിയും ടാപ്പിങ്ങും നടത്തി കഴിയുന്ന വിജയന് നന്നാക്കാൻ പണമില്ലാത്തതിനാൽ പടുത മുകളിൽകെട്ടിയാണ് ചോർച്ച തടഞ്ഞിരുന്നത്. വേനൽമഴ പെയ്തതോടെ ഭിത്തിയും മറ്റും നനഞ്ഞ് വീട് തകരുകയായിരുന്നു. ലൈഫ്പദ്ധതിയിൽ പലതവണ അപേക്ഷിച്ചിരുന്നങ്കിലും ഓരോതവണയും ഉദ്യോഗസ്ഥർ തള്ളുകയായിരുന്നുവെന്ന് വിജയൻ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..