മാറി മാറി മടുത്തു...


1 min read
Read later
Print
Share

വർഷവും ഓരോ സ്ഥലത്ത് വാടകയ്ക്ക് പ്രവൃത്തിക്കേണ്ട ഗതികേടിൽ ഏഴംകുളത്തെ അങ്കണവാടി

Caption

അടൂർ : സ്ഥിരം സ്ഥലമില്ലാതെ വാടകകെട്ടിടങ്ങൾ തോറും മാറി മാറി പ്രവർത്തിക്കുകയാണ് ഈ അങ്കണവാടി. ഏഴംകുളം പഞ്ചായത്തിലെ ഒമ്പതാം വാർഡായ കടികയിലെ ഒന്നാം നമ്പർ അങ്കണവാടിയുടെ അവസ്ഥയാണിത്. കിഴക്കുപുറം സ്കൂളിന് സമീപമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ മൂന്ന് തവണ സ്ഥലം മാറേണ്ടതായിവന്നു. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഈ വർഷം ജൂൺ വരെയെ വാടകക്കരാറുള്ളൂ. അതിനു ശേഷം പുതിയ സ്ഥലം കണ്ടെത്തണം. ഇടയ്ക്കിടെ സ്ഥലം മാറുന്നതുകൊണ്ട് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. നിലവിൽ 11 കുട്ടികളേയുള്ളൂ.

പണമുണ്ട്, സ്ഥലമില്ല

അങ്കണവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിനായി സ്ഥലം വാങ്ങാൻ ഏഴംകുളം പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രദേശത്ത് സൗകര്യപ്രദമായ സ്ഥലം കണ്ടെത്താനാവാത്തതാണ് പ്രശ്നം. കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലമെങ്കിലും വേണം.

സ്ഥലം ലഭ്യമായാൽ ഐ.സി.ഡി.എസിൽ അപേക്ഷ നൽകിയാൽ 20 ലക്ഷം രൂപ വരെ കെട്ടിടനിർമാണതിന് ലഭിക്കും. ഇതോടൊപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യകേന്ദ്രവും തുടങ്ങാൻ സാധിക്കും. കിഴക്കുപുറം സ്കൂളിന് സമീപം അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തിയിരുന്നതായി വാർഡ് മെമ്പർ പറയുന്നു.

എന്നാൽ ഈ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുമായി തർക്കം നിലനിൽക്കുന്നതിനാൽ ഇതുമായി മുന്നോട്ടുപോകാൻ സാധിച്ചില്ലെന്നാണ് അറിയിച്ചത്. പ്രതിമാസം 1000 രൂപയാണ് വാടക. ഈ തുക ഐ.സി.ഡി.എസിൽ നിന്ന് ലഭിക്കും. എന്നാൽ ഓരോ തവണയും പുതിയ സ്ഥലം കണ്ടെത്തേണ്ടി വരുന്നതും സാധനങ്ങൾ അവിടേക്ക് മാറ്റുന്നതും ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്ഥിരമായി ഒരു സ്ഥലം ലഭിച്ചാൽ കുട്ടികളുടെ വരവിലും വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..