പന്തളം-മാവേലിക്കര റോഡിൽ മുട്ടാർ കവലയ്ക്കും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനും ഇടയിലുള്ള ഭാഗത്തെ മതിൽ പൊളിച്ചുമാറ്റുന്നു
പന്തളം : തൃക്കുന്നപ്പുഴ-പത്തനംതിട്ട റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പന്തളം-മാവേലിക്കര റോഡിൽ മുട്ടാർ കവലയ്ക്കും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനും ഇടയിലുള്ള ഭാഗത്തെ മതിൽ പൊളിച്ചുമാറ്റി.
റോഡിന്റെ ഇരുഭാഗത്തുമുള്ള മതിലാണ് ഓട നിർമിക്കാനെന്ന പേരിൽ പൊളിച്ചു നീക്കിയിട്ടുള്ളത്. ഇവിടെ പണിയുന്ന കലുങ്കിനോടുചേർന്ന ഭാഗത്തുള്ള മതിൽ മാത്രമേ പൊളിച്ചിട്ടുള്ളൂ. എന്നാൽ ചിലഭാഗം മാത്രം പൊളിക്കുകയും ബാക്കിയുള്ള സ്ഥലത്തെ മതിൽ നീക്കാതിരിക്കുകയുംചെയ്തതിൽ ദുരൂഹതയുണ്ടെന്നും 2018-ലെ വെള്ളപ്പൊക്കത്തിൽ തകർന്ന ശേഷം പുതിയതായി കെട്ടിയ മതിലാണ് പൊളിച്ചെതെന്നും സമീപവാസികൾ ആരോപിച്ചു. റോഡിന്റെ പണി പൂർത്തിയാക്കി ഒരു പാളി ടാറിങ്ങും കഴിഞ്ഞപ്പോഴാണ് കലുങ്ക് പണിയാൻ റോഡ് വെട്ടിക്കുഴിക്കുകയും ഓട പണിയുവാനായി മതിൽ പൊളിക്കുകയുംചെയ്തത്.
സമീപവാസികൾക്ക് കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നതായും പറഞ്ഞ സമയത്തിനുള്ളിൽ പൊളിക്കാത്തതിനാലാണ് മണ്ണുമാന്തിയുപയോഗിച്ച് പൊളിച്ചുമാറ്റിയതെന്നും കെ.എസ്.ടി.പി. അധികാരികൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..