പന്തളം : മങ്ങാരം കരണ്ടയിൽ ഭദ്രാ ഭഗവതിക്ഷേത്രത്തിലെ ഉത്സവം, പുനഃപ്രതിഷ്ഠ, ചുറ്റമ്പലസമർപ്പണം എന്നിവ 24 മുതൽ 27 വരെ നടക്കും. ഉപദേവത പ്രതിഷ്ഠയ്ക്കും ചുറ്റമ്പല സമർപ്പണത്തിനും തന്ത്രി വിഷ്ണു നമ്പൂരിതിരി കാർമികത്വം വഹിക്കും. 24-ന് ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, ഒന്നിന് അന്നദാനം, വൈകീട്ട് നാലിന് ആചാര്യവരണം, പ്രസാദ ശുദ്ധി, അഷ്ടകലശപൂജാ. 6.30-ന് സോപാനസംഗീതം, 7.30-ന് കഥാപ്രസംഗവും, നാടൻ പാട്ടുകളും. 25-ന് ആറിന് ഗണപതിഹോമം, ഒന്നിന് സമൂഹസദ്യ 6.30-ന് സോപാന സംഗീതം, 7.30-ന് ഭക്തിഗാനസുധ. 26-ന് ആറിന് ഗണപതിഹോമം, ചതുഃശുദ്ധി, ധാര, ഒന്നിന് സമൂഹസദ്യ, 6.30-ന് സോപാനസംഗീതം, 7.30-ന് കുത്തിയോട്ടപ്പാട്ടും ചുവടും, 27-ന് ഏഴിന് പൊങ്കാല, പത്തിനും 11-നും ഇടയിലുള്ള മുഹൂർത്തത്തിൽ ഉപദേവതകളുടെ പുനഃപ്രതിഷ്ഠ, കലശാഭിഷേകം, 12.30-ന് ചുറ്റമ്പല സമർപ്പണം, ഒന്നിന് സമൂഹസദ്യ, 5.30-ന് ആയുധമെഴുന്നള്ളത്ത് ഘോഷയാത്ര, എട്ടിന് ക്ഷേത്രത്തിൽ വരവേൽപ്പ്, സോപാനസംഗീതം, 8.10-ന് സേവ. 10-ന് ഗാനമേള എന്നിവ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..