പന്തളം : റോഡപകടത്തിൽ പെടാതിരിക്കാനും പെട്ടാൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സ്‌കൂൾ തലത്തിൽ പരിശീലനം നടത്തി. അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് പത്തനംതിട്ട ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് വിഭാഗവും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേർന്ന് പൂഴിക്കാട് ഗവ. യു.പി.സ്‌കൂളിന്റെ സഹകരണത്തോടെ പരിശീലനം നൽകിയത്. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ, ഇല്ലാതാക്കാനുള്ള മാർഗങ്ങൾ, പ്രാഥമിക ശുശ്രൂഷാരീതികൾ, റോഡിൽ പാലിക്കേണ്ട നിയമങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി എല്ലാവിധത്തിലുള്ള മുൻകരുതലുകളെക്കുറിച്ചും വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് വിവരിച്ചത്.
പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എൻ.സി. അജിത്കുമാർ ഉദ്‌ഘാടനം ചെയ്തു. പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റ്റി.പി. രാധാകൃഷ്ണൻ, പൂഴിക്കാട് ഗവ. യു.പി. സ്‌കൂൾ പ്രഥമാധ്യാപിക ബി.വിജയലക്ഷ്മി, നാറ്റ്പാക് സീനിയർ സയന്റിസ്റ്റ് സുബിൻ, പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരായ സജിംഷ, ശ്രീലാൽ, എസ്. അരുൺ, പി.എസ്. സുനോജ്, സെയ്‌ന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ പ്രഥമാധ്യാപകൻ കെ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..