Caption
തിരുവല്ല : ഇരുട്ടടിയായി വലിയ തുകയുടെ വൈദ്യുതി ബില്ല് ലഭിക്കുകയും കണക്ഷൻ വിച്ഛേദിക്കുകയും ചെയ്ത പെരിങ്ങര ആലഞ്ചേരി വിജയന്റെ വീട്ടിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ബുധനാഴ്ച കെ.എസ്.ഇ.ബി. മണിപ്പുഴ സെക്ഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് കണക്ഷൻ പുനഃസ്ഥാപിച്ചുനൽകിയത്.
രണ്ടുമുറി മാത്രമുള്ള ദരിദ്ര കുടുംബത്തിന് മാർച്ചിൽ 17,044 രൂപയുടെ ബില്ലാണ് ലഭിച്ചത്. ചൊവ്വാഴ്ച ഇവരുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മുൻപ് 500 രൂപയിൽതാഴെയുളള ബില്ലുകളാണ് കിട്ടിയിരുന്നത്. കൂലിപ്പണിക്കാരനായ വിജയന്റെയും കുടുംബത്തിന്റെയും അവസ്ഥ വാർത്തയായതോടെയാണ് അധികൃതർ ഇടപെട്ടത്. ബില്ല് അടയ്ക്കാനുള്ള തീയതി കഴിഞ്ഞപ്പോൾ ചട്ടപ്രകാരം കണക്ഷൻ വിച്ഛേദിച്ചുവെന്നാണ് അധികൃതർ ആദ്യം പ്രതികരിച്ചത്. ബുധനാഴ്ച സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വിജയന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ സംബന്ധിച്ച മഹസർ റിപ്പോർട്ട് തയ്യാറാക്കി വൈദ്യുതി വകുപ്പിന് നൽകുമെന്ന് അറിയിച്ചു. ഒരുവർഷത്തെ ശരാശരി കണക്കാക്കി തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..