• കല്ലറക്കടവ്-കണ്ണങ്കര റോഡിൽ അറ്റകുറ്റപ്പണി കഴിഞ്ഞ ഭാഗത്തെ മെറ്റൽ ഇളകിയനിലയിൽ
പത്തനംതിട്ട : ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയ കല്ലറക്കടവ്-കണ്ണങ്കര റോഡിലൂടെ യാത്ര ദുഷ്കരമായി. റോഡ് നന്നാക്കാനെന്ന പേരിൽ നിരത്തിയ മെറ്റൽ ഇളകിമാറിയതോടെയാണ് റോഡ് ഗതാഗത യോഗ്യമല്ലാതായത്. കല്ലറക്കടവ് ജങ്ഷന് സമീപത്തെ വളവിലാണ് കൂടുതലായും മെറ്റൽ ഇളകി റോഡ് തകർന്നത്.
വാഹനങ്ങൾ പോവുമ്പോൾ ഉയരുന്ന പൊടിയും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് വെട്ടിലായത്. ഇളകിമാറിയ മെറ്റൽക്കൂനകളിൽ കയറി ഇവർ മറിയുന്നത് പതിവായി.
കഴിഞ്ഞ ദിവസം കല്ലറക്കടവ് ജങ്ഷനിൽ സ്കൂട്ടർ യാത്രക്കാരി അപകടത്തിൽപ്പെട്ടു. റോഡ് റോളർ ഉപയോഗിച്ച് നന്നായി ഉറപ്പിക്കാത്തതിനാലാണ് മെറ്റൽ ഇളകിമാറുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജല അതോറിറ്റി പുതിയ പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ചിരുന്നു. കുഴിച്ച ഭാഗത്തുമാത്രം മെറ്റലും പാറപ്പൊടിയും ഇട്ട് റോഡ് താത്കാലികമായി സഞ്ചാരയോഗ്യമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. റോഡിന്റെ റീ ടാറിങ് പിന്നീട് നടത്തുമെന്നാണ് വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..