ബുധനാഴ്ച എം.സി.റോഡിൽ പന്തളം കുരമ്പാല ഭാഗത്ത് ബൈക്ക് ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടം
പന്തളം : മൂടിയില്ലാതെ തുറന്നുകിടക്കുന്ന ഓടകൾ യാത്രക്കാരെ അപകടത്തിലാക്കുന്നു. പന്തളത്തെ പ്രധാന റോഡുകളിലെല്ലാം സ്ലാബില്ലാത്ത ഓടകളും ഓടയ്ക്കായി എടുത്ത കുഴികളും യാത്രക്കാരെ അപകടത്തിൽപ്പെടുത്തുംവിധം കിടക്കുന്നുണ്ട്. എം.സി.റോഡ് പണിപൂർത്തിയായി പതിനഞ്ചുവർഷം പിന്നിട്ടിട്ടും കുരമ്പാല, പെരുമ്പുളിക്കൽ, പറന്തൽ ഭാഗങ്ങളിൽ ഇപ്പോഴും സ്ലാബിടാത്ത ഓടകളുണ്ട്. സുരക്ഷാ ഇടനാഴിയുടെ പണി പൂർത്തിയായിട്ടും കുരമ്പാല ഭാഗത്തെ ഓട ഇപ്പോഴും മൂടിയില്ലാതെ കിടക്കുകയാണ്. ബുധനാഴ്ച ബൈക്ക് സ്കൂട്ടറിൽത്തട്ടി മറിഞ്ഞത് ഓടയിലേക്കാണ്. യുവാവ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..