Caption
പത്തനംതിട്ട : സർക്കാർ ഓഫീസുകളിൽ പഞ്ചിങ് സംവിധാനം 31-നകം ഒരുക്കണമെന്ന ചീഫ് സെക്രട്ടറി നൽകിയ സാവകാശം തീരാൻ ഇനി എട്ടുദിവസം മാത്രം. ഇതുവരെ കളക്ടറേറ്റിൽ മാത്രമാണ് പഞ്ചിങ് സംവിധാനം നടപ്പാക്കിയത്. റാന്നി, കോന്നി, മല്ലപ്പള്ളി, പത്തനംതിട്ട, കോഴഞ്ചേരി, ആറന്മുള മിനി സിവിൽസ്റ്റേഷനുകളിലും അടൂർ, തിരുവല്ല റവന്യൂ ടവറുകളിലും അടൂർ, തിരുവല്ല ആർ.ഡി.ഒ. ഓഫീസുകളിലും ഇനിയും പഞ്ചിങ് നടപ്പായിട്ടില്ല.
സിവിൽ സ്റ്റേഷനിൽ പഞ്ചിങ് സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിച്ചതും മെഷീനുകൾ സ്ഥാപിച്ചതിന്റെ ചെലവ് വഹിച്ചതും റവന്യൂ വകുപ്പാണ്. മിനി സിവിൽ സ്റ്റേഷനുകളിലെ ഏകോപനത്തിന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. റവന്യൂ വകുപ്പ് ചെയ്തതുപോലെയുള്ള ഏകോപനം, എല്ലായിടത്തും തങ്ങൾക്ക് സാധ്യമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. ഇതാണ് മിനി സിവിൽ സ്റ്റേഷനുകളിലെ പഞ്ചിങ് സ്ഥാപിക്കൽ നീളുന്നതിന് കാരണം.
സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ചതുപോലെ, മിനി സിവിൽ സ്റ്റേഷനുകളിലും റവന്യൂ വിഭാഗം മുൻകൈയെടുത്ത് സ്ഥാപിക്കണമെന്നാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ പരോക്ഷ നിലപാട്. ഇതിന്റെ സൂചനയെന്നോണം ഓരോ മിനി സിവിൽ സ്റ്റേഷനുകളിലെ ചെലവ് കണക്കാക്കി റവന്യൂ വകുപ്പിന് എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പ് അയച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..