ശൗചാലയമാലിന്യം തള്ളുന്നത് കൂടുന്നു


1 min read
Read later
Print
Share

Caption

അടൂർ : ഒരു ഇടവേളയ്ക്കുശേഷം അടൂരിലും പരിസര പ്രദേശങ്ങളിലും ശൗചാലയ മാലിന്യം തള്ളുന്നത് വീണ്ടും വർധിക്കുന്നു. കനാലിലും, തോട് അരികുകളിലുമാണ് ശൗചാലയ മാലിന്യം കൂടുതലായും തള്ളുന്നത്. ഇതുകാരണം വലിയ ദുർഗന്ധമാണ് പ്രദേശം മുഴുവൻ. ടാങ്കർ പോലുള്ള വാഹനത്തിലാണ് മാലിന്യം തള്ളുന്നത്. അടുത്തിടെയായി വെള്ളക്കുളങ്ങര, മിത്രപുരം ഭാഗങ്ങളിൽ ഒന്നിൽ കൂടുതൽ തവണ മാലിന്യംതള്ളിയ സംഭവമുണ്ടായി ബൈപ്പാസിനുസമീപം റോഡരികിൽ ഒട്ടേറെത്തവണ മാലിന്യം തള്ളിയിരുന്നു. ബൈപ്പാസിൽ കടകളും മറ്റും വന്നതോടെ ഇവിടെ മാലിന്യം തള്ളുന്നത് കുറഞ്ഞു. മുമ്പ് ഇത്തരത്തിൽ ശൗചാലയമാലിന്യം തള്ളിയ വ്യത്യസ്ത സംഭവങ്ങളിൽ നിരവധി വാഹനങ്ങൾ പോലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാലിന്യം തള്ളുന്നത് അൽപ്പം കുറഞ്ഞിരുന്നതാണ്. പിന്നീട് പരിശോധന കുറഞ്ഞതോടെയാണ് മാലിന്യം തള്ളുന്ന പ്രവണത വർധിച്ചതെന്ന് നാട്ടുകാർ പറയുന്നു

ആദ്യമൊക്കെ വാഹനത്തിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ ഉള്ള മാലിന്യം റോഡരികിൽ നിർത്തിയിട്ടശേഷം ടാങ്കറിന്റെ അരികിലുള്ള പ്രത്യേക വാൽവ് തുറക്കുകയാണ് പതിവ്. വാഹനത്തിന്റെ ബോണറ്റ് തുറന്നുവെച്ചശേഷം അറ്റകുറ്റപ്പണികൾ നടത്തുന്നതായി തോന്നിപ്പിക്കും. അഥവാ പോലീസ് സംശയം തോന്നി നിർത്തിയാൽ അറ്റകുറ്റപ്പണികൾ നടത്തുകയാണെന്ന് പറയും. ഇതോടെ പോലീസ് കാര്യമായ പരിരോധന നടത്താറില്ലായിരുന്നു. ഇടക്കാലത്ത് പോലീസിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ ശൗചാലയമാലിന്യം കണ്ടെത്തിയത്. ഇതോടെ അഞ്ചോളം വാഹനങ്ങൾ 2022-ൽ പിടിച്ചു. ഇതോടെ വാഹനങ്ങൾ കൂടുതൽ പോകുന്ന സ്ഥലത്ത് മാലിന്യംതള്ളുന്നത് കുറഞ്ഞു. ഇപ്പോൾ ജനവാസകേന്ദ്രങ്ങളിൽ തോടുകളുള്ള ഭാഗത്താണ് മാലിന്യം തള്ളുന്നത്.

കണ്ടാൽ പറയണം

സംശയംതോന്നുന്ന തരത്തിൽ റോഡരികിൽ കാണുന്ന ടാങ്കർ പോലുള്ള വാഹനങ്ങൾ കണ്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അടൂർ പോലീസ് പറഞ്ഞു. സിനിമ ഡയലലോഗുകൾ, ഭീഷണിനിറഞ്ഞ വാക്കുകൾ മുതലായവ എഴുതിയ വാഹനങ്ങളാണ് കൂടുതലും മാലിന്യം എടുക്കാൻ ഉപയോഗിക്കുന്നത്. അമിത വേഗത്തിലാകും ഇത്തരം മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾ പോകുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..