മണ്ണടി കടമ്പനാട് റോഡിൽ പാകിസ്‌താൻമുക്കിനുസമീപം സാറുമുക്കിലെ റോഡരികിൽ കിടന്ന മാലിന്യം മാറ്റിയപ്പോൾ
കടമ്പനാട് : മണ്ണടി കടമ്പനാട് റോഡിൽ പാകിസ്‌താൻമുക്കിനുസമീപം സാറു മുക്കിൽ റോഡരികിൽ കിടക്കുന്ന മാലിന്യം ഒടുവിൽ മാറ്റി.
കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മാലിന്യംമാറ്റിയത്. കുറച്ചുനാളുകളായി സാറുമുക്കിലെ മാലിന്യം കാരണം ദുരിതമനുഭവിക്കുകയാണ് സമീപവാസികൾ. മാലിന്യം അഴുകിയുള്ള ദുർഗന്ധമായിരുന്നു ഇവിടത്തെ പ്രധാനപ്രശ്നം. ഇതുകാരണം പല വീടുകളുടേയും ജനലകളും വാതിലുകളും തുറക്കാറില്ലായിരുന്നു. നാളുകളായി ഇവിടത്തെ സ്ഥിതി ഇതാണ്. നിരവധി തവണ മാലിന്യപ്രശ്നം കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്. പക്ഷേ ഒരു നടപടിയും ഉണ്ടായിരുന്നില്ല. തുടർന്ന് മാതൃഭൂമി മാർച്ച് 17-ന് വാർത്ത നൽകിയിരുന്നു. ഇതിൻ പ്രകാരം കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പ്രിയങ്കാ പ്രതാപ് മാലിന്യം ഉടൻ നീക്കംചെയ്യുമെന്നും പറഞ്ഞിരുന്നു.
സംഭവത്തിൽ കോൺഗ്രസ് മണ്ണടി മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..